2012, ഡിസംബർ 2, ഞായറാഴ്‌ച

ഓർമ്മ നൂൽ

കൊണ്ടയൂര്‍ വാസത്തിന്റെ കഥ പറയാന്‍ തുടങ്ങിയിട്ട് പെരുന്തുരുത്തിയിൽ എത്തിയപ്പോൾ നിർത്തി. എന്നാല്‍ ഇന്ന് വീണ്ടും യാത്ര തുടരാം എന്ന് കരുതുന്നു...എത്രകണ്ട് നടക്കുമെന്നറിയില്ല!!!!!!

            പെരുന്തുരുത്തിസ്ക്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ഭാര്‍ഗ്ഗവി ടീച്ചര്‍ ആയിരുന്നു. അന്നും എന്നും ഓര്‍മ്മയില്‍ ആചിരി മായാതെ കിടപ്പുണ്ട് .റിട്ടയര്‍ ചെയ്തതിനു ശേഷവും ഒന്ന് രണ്ടു തവണ വീട്ടില്‍ പോയി കണ്ടിരുന്നു അവരെ.(അപ്പോഴേക്കും ഞാന്‍ ആ സ്കൂളിന്റെ മനെജേര്‍ ആയിരുന്നു).നല്ല അടിയും കിട്ടിയിട്ടുണ്ട് .പക്ഷെ അതൊരിക്കലും  ദേഷ്യത്തോടെ അല്ല ഓർത്തിട്ടുള്ളത്.മറ്റുള്ള പലരെയും അങ്ങിനെയല്ലതാനും.രണ്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും അമ്മിണി ടീച്ചര്‍ ആയി .ഒന്നാം ക്ലാസ് തൊട്ടു കൂടെ യുണ്ടായിരുന്നത്,മുരളി,സോണി , മെറീഷ് , ഹമീദ് വിശ്വനാഥന്‍, വിശ്വനാഥൻ (കുട്ടന്‍)സുബൈര്‍ .,ഹക്കീം ,മിനി,ഗ്രേസി അങ്ങിനെ കുറച്ചുപേര്‍ .രണ്ടാം കാസിലേക്ക് എത്തിയപ്പോള്‍ ആയിരുന്നു, ക്ലാസ് ടീച്ചര്‍ ആയിരുന്ന  അമ്മിണി ടീച്ചറുടെ വിവാഹം.ടീച്ചര്‍ കല്യാണത്തിന് ശേഷം ഒരു ചിരിയോടെ മിഠായി വിതരണം ചെയ്തത് ഓര്‍മ്മയില്‍ ഉണ്ട്.ടീച്ചര്‍ നഖം വച്ച് നുള്ളുന്നതിൽ ആണ് സ്പെഷ്യെ ലൈസ് ചെയ്തിരുന്നത്  .ആ വർഷം അവസാനമാകുമ്പേഴേക്കും നാട്ടില്‍ ചില അസ്വാരസ്യങ്ങള്‍ പൊട്ടിപുറപെടാന്‍ തുടങ്ങിയിരുന്നു.രണ്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് അനുജൻ വിജി മരിക്കുന്നത്,അന്നെനിക്ക് ഏഴും അവന് ആറും വയസാണ് പ്രായം,ആ ദ്യം സ്കൂളില്‍ ചേർത്തിരുന്നെങ്കിലും സ്കൂളില്‍ പോകാതെ പപ്പയുടേയും മമ്മിയുടെയും കൂടെ കൊണ്ടയൂര്‍ക്ക് പോയിരുന്നു.ആ അവധികാലത്ത് ഞ ങ്ങള്‍ക്ക് ഒരു അനുജത്തി പിറന്നതിന്റെ പതിനെട്ടാം നാളിൽ അവന്‍ എന്നെ  വിട്ടു പിരിഞ്ഞു.മരിക്കുന്നതിന്റെ നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ തല്ലു കൂടികൊണ്ട്............ആർത്താറ്റ് ചിന്നച്ചാച്ചന്റെ കല്യാണത്തിനു അവനും ഞാനും ഒരുമിചാണ്  പങ്കെടുത്തത്.അന്ന് എന്തോ കാരണത്താല്‍ അവന്‍ ഒന്ന് രണ്ടു തവണ കൂടുതല്‍ ടോയ്ലെറ്റില്‍ പോയിരുന്നു ,.അത് മാറുകയും ചെയ്തു.
പിറ്റെന്നാള്‍ ഉച്ചക്ക് നല്ല ഒരു അടികലശ ത്തിനു  ശേഷം  ആർത്താറ്റമ്മയുടെ കൂടെ ഒരു പുല്‍ പായില്‍ ഇരു പുറവും ആയി അമ്മയുടെ മേലേക്ക് കാലും  കയറ്റി വച്ച് രണ്ടു പേരും കിടന്നതായിരുന്നു .പത്തു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവില്ല അമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ എണീക്കുന്നത്."
എന്താ മോനെ നീ വിയര്‍ക്കുന്നതു"ഞാന്‍ നോക്കുമ്പോള്‍ ആകെ വിയര്‍ത്തു കുളിച്ച വിജിയെ ആണ് കാണുന്നത് .എനിക്ക് ഇവിടെ വേദനിക്കുന്നു  എന്ന് പറഞ്ഞു നെഞ്ചില്‍ തൊട്ടു കാണിച്ചു.അപ്പോഴേക്കും അമ്മ അപ്പനെ വിളിച്ചു.അപ്പന്‍ വിജിയെ വാരിയെത്തു ഓടുകയായിരുന്നു. പള്ളി വരെ  നടന്നാലേ അന്ന് ഏതെങ്കിലും വാഹനം കിട്ടൂ തിടുക്കത്തില്‍ നടന്ന അപ്പന്റെ കൂടെ ഉടുത്ത വേഷം കൂടെ മാറാതെ അമ്മയും ഇറങ്ങി.ഒപ്പം ഞാനും അമ്മുവും  .ഉട്ടൂപ് ൈവദ്യരുടെ അവിടെ എത്തിയപ്പോഴേക്കും അവന്റെ മൂക്കില്‍ നിന്ന് പതപോലെ എന്തോ വരാന്‍ തുടങ്ങി അമ്മയും അമ്മുവും കരച്ചിലും .എനിക്ക് കാര്യമൊന്നും മനസിലായില്ല.ഇടക്ക് ഞാന്‍ അവനെ ഒന്ന് വിളിച്ചതായി തോന്നുന്നുണ്ട് .മെല്ലെ ഒന്ന് കണ്ണ് തുറന്നതായും.നാണുപ്പു ചേട്ടന്റെ കടയുടെ മുന്നിൽഎത്തിയപ്പോള്‍ അദ്ദേഹം "വേഗം കൊണ്ട് പൊക്കോ മാപ്പിളാ രെ "എന്ന് പറഞ്ഞതു ഓർമ്മയിലിന്നുമുണ്ട്.അവിടെ നിന്ന് ഞങ്ങളോട് തിരിച്ചു പോയ്ക്കൊള്ളന്‍ പറഞ്ഞത് കേട്ട് അമ്മുവും ഞാനും തിരിച്ചു വീടിലേക്ക്‌ പോന്നു .കുറെ കഴിഞ്ഞു കുഞ്ഞചാച്ച്നാണോ എന്ന് ഓര്‍മ്മയില്ല ഒരു കാറില്‍ വന്നു ഞങ്ങളെ പെരുന്തുരുത്തിയിലേക്ക് കൊണ്ട് പോയി.അമ്മു അലമുറയിട്ടു കരയുന്നു.എനിക്കും ഒന്നും മനസ്സില്‍ ആയില്ല .ജോര്‍ജു കുട്ടി അച്ചച്ചനാണെന്ന് തോന്നുന്നു.പറഞ്ഞത് "വിജി മരിച്ചു".ചെറിയാന്‍ ഡോക്ടറുടെ അടുത്ത്എത്തുമ്പോളേക്കും അവൻ മരിച്ചിരുന്നു.ഇന്നും കാരണം മനസ്സിലാവാത്ത ഒരു നഗ്ന സത്യം . മമ്മി അനുജത്തിയെ അക്കിക്കാവ് ദീനബന്ദു ആശുപത്രിയില്‍  പ്രസവിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും കൂടി യാണ് പോയി കണ്ടത് .മമ്മിയോടൊപ്പം അന്ന് അച്ചാറും കൂട്ടി (അന്ന് പുറമേ നിന്ന് വാങ്ങിക്കുന്ന അച്ചാറിനു എന്തോ വലിയ മേന്മയുന്ടെന്നയിരുന്നു എന്റെ ഒരു ധാരണ) ഞങ്ങള്‍  രണ്ടുപേരും ചൂട് കഞ്ഞി കുടിച്ചു.ക്ലാസില്‍ ഉണ്ടായിരുന്ന സൈമണ്‍ മാഷുടെ മകള്‍ ജിജി യുടെ പേര് ഓര്‍ത്തു ഞാന്‍ അനുജത്തിക്ക് പേരും നിശ്ചയിച്ചു .പക്ഷെ അവനാണ് ആദ്യം പേര് പറഞ്ഞത് എന്ന് പറഞ്ഞു അതിനും അവന്‍ അവകാശം സ്ഥാപിച്ചു.നമുക്ക് ആർത്താറ്റേക്ക്പോകാം എന്ന് പറഞ്ഞാണ് അമ്മ അതിനു എന്നെ സമാധാനിപ്പിച്ചത്.അവിടെ നിന്ന് വെറും പതിനെട്ടു ദിവസം മാത്രം.എന്നും കണ്ണീരോടെ ഓര്‍ക്കാനായി ചില ഓര്‍മ്മകള്‍ സമ്മാനിച്ചു അവന്‍ യാത്രയായി.
ഏതു സുഹൃദ് ബന്ധവും, ഇല്ലാത്ത അനുജനായി കണ്ട എനിക്ക്  അവനു പകരം വക്കാന്‍ ആരും വന്നില്ല!! ആരും...     

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ഇതൊരു പരീക്ഷണമാണ് .ഓര്‍മ്മയിലെ ചില കാര്യങ്ങള്‍ അത്ര അടുക്കും ചിട്ടയുമൊന്നുമില്ലാതെ അങ്ങിനെ എഴുതി പോകുവാന്‍ ഉള്ള ഒരു ശ്രമമെന്ന നിലയില്‍ ഇതിനെ കണ്ടാല്‍മതി .അതിനു ഞങ്ങള്‍ക്ക് സൌകര്യമില്ല എന്ന് ചിന്ധിക്കുന്നവര്‍ ഇവിടെ വച്ചങ്ങു നിര്‍ത്തിയേക്കു.....എഴുപതൊന്നില്‍ ഒരു ജൂലയ്‌ നാലാം തിയതിയാണ് ജനനം .അതികം വയ്കാതെ അനുജനും ജനിച്ചതുകൊണ്ടാകാം ,പറഞ്ഞു കേട്ടിട്ടുള്ളത് അഞ്ചു വയസ്സുവരെ ആര്‍ത്താറ്റ് മമ്മി യുടെ വീട്ടില്‍ ആയിരുന്നത്രെ അതികവും നിന്നത് .അവിടെ യനെങ്ങില്‍ മറ്റു കുട്ടികളായി ആരുമില്ല .അപ്പനും അമ്മയും അമ്മുവും (മമ്മിയുടെ ചേച്ചി)അചാച്ചന്മാര്‍ മൂന്നുപേരും .അത്ര സാമ്പത്തിക ഭദ്രധയില്‍ ഒന്നും ആയിരുന്നില്ല അവര്‍ എങ്കിലും ,കാര്യങ്ങള്‍ ക്ക് ഒന്നിനും കുറവ് വരുത്താതെ ഓമനിച്ചു തന്നെ വളര്‍ത്തി.അനുസരനകേട്‌ അന്നേ തുടങ്ങിയത് കൊണ്ടാകാം അപ്പന്‍ പറഞ്ഞിരുന്ന വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ ഉണ്ട്.ആരാന്റെ കുഞ്ഞിനെ തന്‍ കുഞ്ഞാകിയാല്‍ വെട്ടാളന്റെ ഗതിയാകും എന്ന് .വേട്ടാളന്‍ എന്ന ജീവി കടന്നലിനെ പോലുള്ള ഒന്നാണ് .അത് മണ്ണ് മെഴുകുരൂപത്തില്‍ ആക്കി കൂടുണ്ടാകും എന്നീട്ടു ചെറിയ പൂമ്പാടയുടെ പൂര്‍വരൂപമായ പുഴുവിനെ അതില്‍ കൊണ്ടുവരും.അത് അതിന്റെ വളര്‍ച്ചയെത്തുമ്പോള്‍ പുറത്തു പോകും ഇതാണ് അദ്ദേഹം അന്ന് ഉദ്ദേശിച്ചത് .ഞാനും അതുതന്നെ ചെയ്തു .അഞ്ചു തികഞ്ഞപ്പോള്‍ അവിടെ നിന്ന് മുങ്ങി പൊങ്ങിയത് പെരുംതുരുതിയില്‍ .സ്വന്തം തറവാട്ടില്‍.. .ഇവിടെയും അപ്പനും അമ്മയും ഉണ്ട് .കൂടാതെ ചെറിയ ആന്റി യും കൊച്ചുപാപ്പനും.അവരുടെ രണ്ടു പേരുടെയും വിവാഹം അന്ന് കഴിഞ്ഞിരുന്നില്ല.അഞ്ചാം വയസ്സില്‍ സ്കൂളില്‍ ചേര്‍ക്കണം.കേമമായി തന്നെ :"പഠിക്കാന്‍ വയ്ക്കല്‍"''നടത്തി .അതിനോപ്പം അനുജനെയും .വലിയ കൊച്ചുപാപ്പ്ന്റെ രണ്ടു മക്കളെയും ഒരുമിച്ചു സ്ക്കൊളില്‍ ചേര്‍ത്തു.ആദ്യമായി വലിയ അച്ചാച്ചന്റെ കയ് പിടിച്ചു ഒരു "പശു മാര്‍ക്ക്" ശീലകുടയും .ബാഗിന് പകരം അന്ന് അലുമിനിയ പെട്ടിയാണ് .ഇത്തിരി പത്രാസില്‍ ആണ് സ്കൂളില്‍ എത്തിയത്.ശരിക്കും ഉള്ള സ്കൂള്‍ തുറക്കല്‍ രണ്ടു ദിവസം കൂടി കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ..സ്കൂള്‍ തുറന്നതിന്റെ പിറ്റേ ദിവസം" വിജി"പപ്പയുടേ കൂടെ കൊണ്ടയൂര്‍ക്ക് രക്ഷപെട്ടു.അവനീ സ്കൂള്‍ പടിപ്പുവേണ്ട എന്ന് പറഞ്ഞു.(പിനീട് അവനു സ്കൂളില്‍ പോകേണ്ടി വന്നുമില്ല പിറ്റേ വര്ഷം ഈ ഭൂമിയില്‍ നിന്നെ പോയി അത് വേറൊരു ദുരന്ത കഥ)കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അനീഷും സുനീഷും വരവൂര്‍ക്കും പോയി...ഞാന്‍ ""അടുത്ത സ്വീകരണ സ്ഥലത്തും """വീണ്ടും ഒറ്റയാന്‍.. പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട് !!!!!സര്‍വ പ്രതാപിയാണ് അപ്പന്‍  ,മൂക്ക് ന്റെ തുന്പതാണ് അരിശം .അമ്മയും മോശമല്ല .ആര്‍ത്താറ്റ് ഉണ്ടായിരുന്ന മയമൊന്നുംകാര്യ്ങ്ങള്‍ക്കില്ല.അവരെത്ര പിള്ളേരെ കണ്ടതാ .....അടക്ക കുലയും മുറ്റത്ത്‌ നിന്നിരുന്ന ചുവന്നതെച്ചിയുടെ കൊമ്പുകളും അവര്‍ ഒരുപാട് നശിപ്പിച്ചു എന്നെ നന്നാക്കാന്‍ .എവിടെ!!ഞാനുണ്ടോ നന്നാവുന്നു.......ഒന്നുകൂടെ ഉണ്ട്ടയിരുന്നു മര്‍ധ്നോപകരനമായിമുറ്റത്ത്‌ നിന്നിരുന്ന പേരയുടെ കൊമ്പുകള്‍ .ഒരുകാര്യവുമില്ല എല്ലാം വൃഥാവിലായി.....