2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ഇതൊരു പരീക്ഷണമാണ് .ഓര്‍മ്മയിലെ ചില കാര്യങ്ങള്‍ അത്ര അടുക്കും ചിട്ടയുമൊന്നുമില്ലാതെ അങ്ങിനെ എഴുതി പോകുവാന്‍ ഉള്ള ഒരു ശ്രമമെന്ന നിലയില്‍ ഇതിനെ കണ്ടാല്‍മതി .അതിനു ഞങ്ങള്‍ക്ക് സൌകര്യമില്ല എന്ന് ചിന്ധിക്കുന്നവര്‍ ഇവിടെ വച്ചങ്ങു നിര്‍ത്തിയേക്കു.....എഴുപതൊന്നില്‍ ഒരു ജൂലയ്‌ നാലാം തിയതിയാണ് ജനനം .അതികം വയ്കാതെ അനുജനും ജനിച്ചതുകൊണ്ടാകാം ,പറഞ്ഞു കേട്ടിട്ടുള്ളത് അഞ്ചു വയസ്സുവരെ ആര്‍ത്താറ്റ് മമ്മി യുടെ വീട്ടില്‍ ആയിരുന്നത്രെ അതികവും നിന്നത് .അവിടെ യനെങ്ങില്‍ മറ്റു കുട്ടികളായി ആരുമില്ല .അപ്പനും അമ്മയും അമ്മുവും (മമ്മിയുടെ ചേച്ചി)അചാച്ചന്മാര്‍ മൂന്നുപേരും .അത്ര സാമ്പത്തിക ഭദ്രധയില്‍ ഒന്നും ആയിരുന്നില്ല അവര്‍ എങ്കിലും ,കാര്യങ്ങള്‍ ക്ക് ഒന്നിനും കുറവ് വരുത്താതെ ഓമനിച്ചു തന്നെ വളര്‍ത്തി.അനുസരനകേട്‌ അന്നേ തുടങ്ങിയത് കൊണ്ടാകാം അപ്പന്‍ പറഞ്ഞിരുന്ന വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ ഉണ്ട്.ആരാന്റെ കുഞ്ഞിനെ തന്‍ കുഞ്ഞാകിയാല്‍ വെട്ടാളന്റെ ഗതിയാകും എന്ന് .വേട്ടാളന്‍ എന്ന ജീവി കടന്നലിനെ പോലുള്ള ഒന്നാണ് .അത് മണ്ണ് മെഴുകുരൂപത്തില്‍ ആക്കി കൂടുണ്ടാകും എന്നീട്ടു ചെറിയ പൂമ്പാടയുടെ പൂര്‍വരൂപമായ പുഴുവിനെ അതില്‍ കൊണ്ടുവരും.അത് അതിന്റെ വളര്‍ച്ചയെത്തുമ്പോള്‍ പുറത്തു പോകും ഇതാണ് അദ്ദേഹം അന്ന് ഉദ്ദേശിച്ചത് .ഞാനും അതുതന്നെ ചെയ്തു .അഞ്ചു തികഞ്ഞപ്പോള്‍ അവിടെ നിന്ന് മുങ്ങി പൊങ്ങിയത് പെരുംതുരുതിയില്‍ .സ്വന്തം തറവാട്ടില്‍.. .ഇവിടെയും അപ്പനും അമ്മയും ഉണ്ട് .കൂടാതെ ചെറിയ ആന്റി യും കൊച്ചുപാപ്പനും.അവരുടെ രണ്ടു പേരുടെയും വിവാഹം അന്ന് കഴിഞ്ഞിരുന്നില്ല.അഞ്ചാം വയസ്സില്‍ സ്കൂളില്‍ ചേര്‍ക്കണം.കേമമായി തന്നെ :"പഠിക്കാന്‍ വയ്ക്കല്‍"''നടത്തി .അതിനോപ്പം അനുജനെയും .വലിയ കൊച്ചുപാപ്പ്ന്റെ രണ്ടു മക്കളെയും ഒരുമിച്ചു സ്ക്കൊളില്‍ ചേര്‍ത്തു.ആദ്യമായി വലിയ അച്ചാച്ചന്റെ കയ് പിടിച്ചു ഒരു "പശു മാര്‍ക്ക്" ശീലകുടയും .ബാഗിന് പകരം അന്ന് അലുമിനിയ പെട്ടിയാണ് .ഇത്തിരി പത്രാസില്‍ ആണ് സ്കൂളില്‍ എത്തിയത്.ശരിക്കും ഉള്ള സ്കൂള്‍ തുറക്കല്‍ രണ്ടു ദിവസം കൂടി കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ..സ്കൂള്‍ തുറന്നതിന്റെ പിറ്റേ ദിവസം" വിജി"പപ്പയുടേ കൂടെ കൊണ്ടയൂര്‍ക്ക് രക്ഷപെട്ടു.അവനീ സ്കൂള്‍ പടിപ്പുവേണ്ട എന്ന് പറഞ്ഞു.(പിനീട് അവനു സ്കൂളില്‍ പോകേണ്ടി വന്നുമില്ല പിറ്റേ വര്ഷം ഈ ഭൂമിയില്‍ നിന്നെ പോയി അത് വേറൊരു ദുരന്ത കഥ)കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അനീഷും സുനീഷും വരവൂര്‍ക്കും പോയി...ഞാന്‍ ""അടുത്ത സ്വീകരണ സ്ഥലത്തും """വീണ്ടും ഒറ്റയാന്‍.. പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട് !!!!!സര്‍വ പ്രതാപിയാണ് അപ്പന്‍  ,മൂക്ക് ന്റെ തുന്പതാണ് അരിശം .അമ്മയും മോശമല്ല .ആര്‍ത്താറ്റ് ഉണ്ടായിരുന്ന മയമൊന്നുംകാര്യ്ങ്ങള്‍ക്കില്ല.അവരെത്ര പിള്ളേരെ കണ്ടതാ .....അടക്ക കുലയും മുറ്റത്ത്‌ നിന്നിരുന്ന ചുവന്നതെച്ചിയുടെ കൊമ്പുകളും അവര്‍ ഒരുപാട് നശിപ്പിച്ചു എന്നെ നന്നാക്കാന്‍ .എവിടെ!!ഞാനുണ്ടോ നന്നാവുന്നു.......ഒന്നുകൂടെ ഉണ്ട്ടയിരുന്നു മര്‍ധ്നോപകരനമായിമുറ്റത്ത്‌ നിന്നിരുന്ന പേരയുടെ കൊമ്പുകള്‍ .ഒരുകാര്യവുമില്ല എല്ലാം വൃഥാവിലായി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ